Skip to main content

Posts

Showing posts from February, 2021

2018ലെ പ്രളയം

written in 2019 2018ലെ പ്രളയം ഒരു ഒന്ന് ഒന്നര പ്രളയം ആയിരുന്നുവല്ലോ.. പുഴയായ പുഴയും തോടായ തോടുമെല്ലാം കരകവിഞ്ഞ് പോയ വഴിയിലെ മുഴുവൻ ആവാസ വ്യവസ്ഥയേയും നശിപ്പിച്ച് കളഞ്ഞ ആ മനോഹര ദിവസങ്ങൾ .. ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാം നഷ്ടപ്പെട്ട മനുഷ്യർ പോകാനിടമില്ലാതെ, ഭക്ഷണത്തിനിടമില്ലാതെ ദൈവങ്ങളെ നിന്ദിച്ചുവല്ലോ.. ലംഘിക്കാൻ പാടില്ലാത്ത ആചാരങ്ങൾ കാറ്റിൽ പറത്തി ബ്രാഹ്മണർ മുസ്ലീം മിന്റെ ഭക്ഷണം വാങ്ങിക്കഴിച്ചു.. നായര് പുലയന്റെ ഉടുപ്പ് വാങ്ങിയുടുത്തു.. ക്രിസ്ത്യാനി ഞായറാഴ്ച്ച പളളിയിൽ പോയില്ല , മുസ്ലീം വെറും കാഫിറുകളുടെ കൂടെ കൂടി നിസ്കരിക്കാൻ മറന്നു.. ദൈവകോപം ഉണ്ടായി.. രക്ഷപെടാൻ ഇനി ഒരു വഴിയേ ഉള്ളൂ അടുത്ത തവണ മലകളിലെ കുരിശിനും, പതിനെട്ടു പടിക്കും താഴികക്കുടങ്ങളുമെല്ലാത്തിനും മീതെ പ്രളയം വരട്ടെ.. നമുക്കും ദൈവങ്ങൾക്കും ഒരുമിച്ച് അറബിക്കടലിൽ കാണാം , അല്ലെങ്കിൽ വേണ്ട.. അറബിക്കടലിന് മതമുണ്ടല്ലോ.. നമുക്ക് ദേശസ്നേഹം നിറഞ്ഞ ഇന്ത്യാ മഹാസമുദ്രത്തിൽ ഒത്തുകൂടാം.. അവിടെ നമുക്ക് ആചാരങ്ങൾ ലംഘിക്കുന്നവരെ നേരിടാം!

മൃഗ സമ്പർക്കം

ഏതാണ്ട് ഒരു മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപ് വീട്ടിൽ ഒരു പൂച്ചയെ വളർത്തിയിരുന്നു.. വെള്ളയും കറുപ്പും മഞ്ഞയും ചാരവും തുടങ്ങി പൂച്ചകൾക്കുള്ള എല്ലാ നിറവും അവിടെയിവിടെയായി ഈ പൂച്ചക്കുണ്ടായിരുന്നു.. പൂച്ചയെ വളർത്തിയിരുന്നു എന്നു പറഞ്ഞാൽ പൂച്ച വീട്ടിൽ വന്നു കയറിയതാണ് .. പേരൊന്നും ഇല്ല , ആഹാരം കൊടുക്കാറില്ല.. അമ്മയറിയാതെ ഞാനും അനിയനും എന്തെങ്കിലും കൊടുക്കുന്നതും പൂച്ച ഞങ്ങളുടെ വീട്ടിൽ കിടക്കുന്നതും മാത്രം ആണ് വളർത്തൽ . ചില്ലറ ഉപദ്രവങ്ങൾ അല്ലാതെ ഞങ്ങൾ പൂച്ചക്കായി പ്രത്യേകിച്ച് ഒന്നും ചെയ്തതായി ഓർമ്മയില്ല .. എപ്പോഴോ പൂച്ചയെ അടുത്ത വീട്ടിലെ കിണറു കാണിച്ചതോർമ്മയുണ്ട്.. പിന്നെ ആരൊക്കെയോ ചേർന്ന് പൂച്ചയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു , ജീവനോടെ തന്നെ..  ഞങ്ങളുടെ ബാല്യകാലത്തെ സന്തോഷകരമായ ഓർമ്മകളിൽ ആ ജീവിക്ക് ഒരു സ്ഥാനമുണ്ട്..  അമ്മയ്ക്ക് മൃഗങ്ങളെ വളർത്തുന്നതിനോടു വലിയ താത്പര്യമില്ലായിരുന്നു. ഒരു പട്ടിയെ വളർത്താമെന്ന് പറയുമ്പോൾ രണ്ടു കുട്ടികളെ വളർത്താൻ സമയം തികയുന്നില്ല എന്ന് അമ്മ പറയും .. 3 - 4 വർഷങ്ങൾക്കു മുൻപ് ഞാനും അനിയനുമൊക്കെ കുടുംബവുമായി മാറിത്താമസിച്ച ശേഷം വീട്ടിൽ ഒരു പട്ടി വന്നു കയറി....

കുടുബ വിളക്കുകളും വിധേയൻമാരും

കുടുംബ വിളക്കുകളായ ( കെ വി 1 & കെവി 2 )രണ്ടു പേർക്ക് വ്യത്യസ്ത് ചിന്താധാരകളായിരുന്നുവെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് മനസ്സിലാക്കാൻ വിധേയൻമാർക്ക് (വി 1 & വി 2 ) കഴിഞ്ഞിരുന്നില്ല എന്ന് ഉറപ്പിക്കാം. മധുപാനം എന്ന കലാപരിപാടി എന്തെന്നറിഞ്ഞിരുന്നില്ലെങ്കിലും  തീരെ ചെറുപ്പത്തിൽ തന്നെ അവർക്ക് അക്കാര്യത്തോട് എതിർപ്പ് ഉണ്ടായിരുന്നതായി കേട്ടിരുന്നു. വർഷങ്ങൾക്കിപ്പുറം വി 1, കെ വി 1 നൊപ്പം ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുമ്പോൾ ഇതൊരു വലിയ വിഷയമായിരുന്നില്ല. വല്ലപ്പോഴുമുള്ള സുഹൃദ് സദസ്സുകളിൽ വി 1 ഒരു മുഴുവൻ ഗ്ലാസ് ബിയർ കുടിച്ച് കരുത്ത് തെളിയിച്ച് വീട്ടിലെത്തുമ്പോൾ ചേട്ടനെ കണ്ടാൽ നരസിംഹത്തിലെ മോഹൻലാലിനെ പോലെ അടിപൊളിയാണെന്ന് പറയാനും കെവി 1 ന് ബുദ്ധിമുട്ടുണ്ടായില്ല. പല വർഷങ്ങൾ കൊണ്ട് ഒരു ഗ്ലാസ് ബിയറിൽ നിന്ന് പുരോഗമിച്ച വി 1 രാത്രിയുടെ രണ്ടാം യാമത്തിൽ വീടണയുമ്പോൾ , കൂടെയുള്ളവർ ഒരു മുഴുവൻ കുപ്പി ബിയർ സേവിക്കുബോൾ ഞാൻ വെറും 300 ml മദ്യം മാത്രമേ സേവിച്ചുള്ളു എന്ന് പറഞ്ഞ് കേട്ട് കെ വി 1 അഭിമാനിച്ചു. അഭ്യൂദ കാംക്ഷിയായ കെ വി 2 കെ വി 1 നെ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം അറിയിച്ചു. ഭാവി...

കാതിലോല നല്ലതാളി

കൊല്ലവർഷം 1163 , കർക്കിടക മാസം ..  തിരുവനന്തപുരത്തെ അത്രയൊന്നും അറിയ പ്പെടാത്ത കന്യാസ്ത്രീകൾ നടത്തുന്ന പ്രാഥമിക വിദ്യാലയം.. പഠിച്ച് പഠിച്ച് നാലാം ക്ലാസിൽ എത്തിയപ്പോൾ സീനിയർ ആയ ഗമ .കർക്കിടക മഴയിൽ രാവിലെ തന്നെ നനഞ്ഞൊട്ടി ക്ലാസിൽ വന്നിരുന്നപ്പോൾ 4B യുടെ ക്ലാസ് ടീച്ചറായ സിസ്റ്റർ ഫിലോമിന ആ പ്രഖ്യാപനം നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഒരു സ്കിറ്റ് ഉണ്ടാകും. ശാകുന്തളത്തെ അടിസ്ഥാനമാക്കി. ആർക്കൊക്കെ താത്പര്യമുണ്ട് അഭിനയിക്കാൻ ? ക്ലാസിൽ 15 ആൺകുട്ടികളും 25 പെൺകുട്ടികളും ഉള്ളതിൽ പകുതിയോളം പേർ കൈ പൊക്കി. സിസ്റ്റർ എല്ലാവരെയും നോക്കിയിട്ട് വാലിട്ട് കണ്ണെഴുതി വരുന്ന നീളൻ മുടിയുള്ള സൗമ്യയെ ആദ്യം തിരഞ്ഞെടുത്തു. എന്നെ സ്ഥിരമായി ഡീബു എന്ന് വിളിക്കുന്ന അഹങ്കാരി. ആൺകുട്ടികളുടെ കൂട്ടത്തിൽ നോക്കി നടന്ന്, സുന്ദരനായ ബുദ്ധിമാനായ നകുലിനെയും പിന്നെ പല വമ്പൻമാരെയും തഴഞ്ഞ് എന്നെ തിരഞ്ഞെടുത്തു. പിന്നെയും രണ്ട് മൂന്ന് പേരെ കൂടി എടുത്തു. കൈ പൊക്കാത്ത രാമലിംഗത്തെയും തിരഞ്ഞെടുത്തു. കോൺമെന്റ് സ്കൂളിൽ അച്ചടക്കം നിർബന്ധം ആയതു കൊണ്ട് രാവിലെ ക്ലാസിൽ കയറിയാൽ ഉണ്ണാൻ ഉള്ള ബെല്ലിനേ പുറത്തിറങ്ങാൻ പറ്റൂ. പ്രായത്തിൽ കവിഞ്ഞ ഉയ...

വ്യക്തിപരമായ ചില ചിന്തകൾ ഇങ്ങനെയാണ്

മതഭ്രാന്തൻമാരുടെ പാർട്ടിയായ ബി ജെ പി യെ നയിക്കുന്ന വിദ്യാഭ്യാസമില്ലാത്ത ഗജ ഫ്രോഡായ നരേന്ദ്ര മോദി .. എതിർക്കുന്നവരെ ഇല്ലായ്മ ചെയ്ത്, മണ്ടത്തരം കാണിച്ച്   ഇന്ത്യയെ മോദി നശിപ്പിച്ചു;  അപ്പോ പകരം ആര് .. ഇത്രയും നാൾ കോൺഗ്രസ് എന്ന് പറയാൻ മടിയില്ലായിരുന്നു..  താൻ ജീവിച്ചിരിക്കുന്ന കാലത്തോളം പാർട്ടി നശിച്ചാലും മകനേ വഴിയാധാരമാക്കില്ലെന്ന തീരുമാനത്തിലുള്ള അമ്മ .. നല്ല വിദ്യാഭ്യാസവും ലോക പരിചയവും ഉളള കുറച്ചു പേർ പാർട്ടി നന്നാവാൻ നടപടി വേണമെന്ന് പറയുമ്പോൾ അവരെ ശത്രുക്കളായി കണക്കാൻ തീരുമാനം.. ശരാശരി പാർട്ടി അനുഭാവി ആരായി .. ( *ശശി* തരൂർ ) മതേതരത്വത്തിലുള്ള ഉറച്ച വിശ്വാസം കൊണ്ട് മത ഭ്രാന്തൻമാരുടെ പാർട്ടിയെ അനുകൂലിക്കുന്നവരെ ശത്രുക്കളാക്കി .. ഹിന്ദു മതത്തിലെ ദുരാചാരങ്ങളെ എതിർത്ത് , അത് ആചരിക്കുന്നവരെ കളിയാക്കി വെറുപ്പിച്ചു.. 8 വർഷമായി ഒരു ക്ഷേത്രത്തിലും ആരാധാനക്കായി കാൽ കുത്തിയിട്ടില്ല..കാരണം മതം പറഞ്ഞ് വോട്ട് പിടിച്ച പാർട്ടിയോടും അവർക്ക് വോട്ട് ചെയ്തവരോടും ഉള്ള എതിർപ്പ് . ഫേസ്ബുക്കിലും വാട്സാപ്പിലും ശബരിമല ആചാര പരിഷ്കരണത്തിന് പോസ്റ്റിടുമ്പോൾ ലൈക്കടിച്ചവർ കൂടുതലും സ്വന്തം മതത്തിന്റ...

*കൊറോണ കാലത്തെ ഭക്ഷണ ശീലങ്ങൾ*

കൊറോണ പ്രമാണിച്ച് സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ അടച്ചു പൂട്ടൽ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ.. അത്യാവശ്യം നല്ല രീതിയിൽ പത്രവും വാർത്തകളും വായിച്ച് വിലയിരുത്തി, പകർച്ചവ്യാധികൾ കടന്നു വരാതിരിക്കാൻ കരുതലുള്ള വീട്ടുകാർ ഒരാഴ്ച മുൻപു തന്നെ സ്വയം കരുതൽ തടങ്കലിൽ കയറിയിരുന്നു.. ഇടയ്ക്കെപ്പോഴോ ഒരിക്കൽ പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങാനായി ഇറങ്ങിയതൊഴിച്ചാൽ ഒരാഴ്ചയിൽ കൂടുതലായി വീട്ടിനുള്ളിൽ തന്നെ.. ആദ്യ ദിവസങ്ങളിൽ കാര്യം കുശാലായിരുന്നു ; രാവിലെ 9 ന് എഴുന്നേൽക്കുമ്പോൾ ചായ , പത്ത് മണിക്ക് കാപ്പി പലഹാരമായി അപ്പവും സ്റ്റൂവും, അല്ലെങ്കിൽ പുട്ടും കടലക്കറിയും; ഉച്ചക്ക് ഊണിന്, നിറയെ പച്ചക്കറികൾ കൊണ്ടുള്ള അവിയൽ, പയറ് തോരൻ , കായ മെഴുക്കുപുരട്ടി, ഒഴിക്കാൻ പൈനാപ്പിൾ പുളിശ്ശേരി , വറുത്ത മീൻ , മുട്ട ചിക്കി പൊരിച്ചത് ( സ്ക്രാമ്പിൾഡ്), അച്ചാർ .. വൈകിട്ട് ചായയും ബിസ്കറ്റ് മിക്സ്ചർ .. അണ്ണാച്ചിയുടെ കടയിൽ നിന്ന് വാങ്ങിയ ചക്കയും, കായയും കൊണ്ടുള്ള ഉപ്പേരികളും .. രാത്രി ദോശയോ അപ്പമോ അങ്ങനെയെന്തെങ്കിലും .. സെസ്സേർട്ട് ആയി സുപ്രീം ബേക്കറിയിലെ കേക്കും, അണ്ണാച്ചി കടയിലെ രണ്ട് വെറൈറ്റി എള്ളുണ്ടയും. സുഖം പരമ സുഖം.....

ഒരേ തൂവൽ പക്ഷികൾ

എന്റെ ബാല്യകാല സുഹ്രുത്തുക്കളിൽ ഏറ്റവും കാലം ഒപ്പമുണ്ടായിരുന്ന ഏറ്റവും അടുപ്പമുള്ള ആ കൂട്ടുകാരനും ഞാനും താമസം അടുത്തടുത്ത വീടുകളിൽ ആയിരുന്നു. ഒരേ വിളിപ്പേര്. രണ്ടു പേരുടെയും അച്ഛനമ്മമാർ സർക്കാരുദ്യോഗസ്ഥർ. അങ്ങനെയാണ് സമാനതകൾ . പ്രായത്തിൽ ഒരു വയസ് മൂത്തതാണെങ്കിലും ആൾക്ക് എന്നെക്കാൾ ഉയരം കുറച്ച് കുറവായിരുന്നു ; കൂടാതെ അത്യാവശ്യം ഇരുണ്ട നിറം.. അവിടെയുള്ള ചില ചേട്ടൻമാർ ഒരേ പേരുകാരായ ഞങ്ങളെ നിറം വച്ച് പേരു ചേർത്ത് വിളിച്ചിരുന്നു. ഒന്ന് രണ്ട് വട്ടം അവന്റെ അമ്മ അങ്ങനെ വിളിച്ചവരെ പിടിച്ചു നിർത്തിയും വീട്ടിൽ പോയിക്കണ്ടും ശാസിച്ചിട്ടുണ്ട്. ഇതൊക്കെയെന്തിനാണെന്ന് അക്കാലത്ത് ഞങ്ങൾ രണ്ടു പേർക്കും മനസ്സിലായിരുന്നില്ല.. ഒരു കാറിന് പോകാൻ മാത്രം വീതിയുള്ള വിശാലമായ കോൺക്രീറ്റ് ഇട്ട ഇടവഴിയിൽ ഇഷ്ടിക ചരിച്ച് നിർത്തി അതിൽ മടൽ ചാരി വച്ച് സ്‌റ്റംബ് ആക്കി ക്രിക്കറ്റ് കളിയായിരുന്നു മുഖ്യ വിനോദം. കളിക്കാൻ ഞങ്ങൾ രണ്ടുപേരെ കൂടാതെ സ്ഥിരമായി 5 - 6 പേർ കൂടിയുണ്ടാകും. (മൂന്ന് സെറ്റ് സഹോദരൻമാരും പിന്നെ ഒരു ആത്മാർത്ഥ സുഹ്രുത്തും ) . സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പും ഉള്ള സീസണിൽ ഞങ്ങൾ കളി ഫുട്ബോളിലേക്ക് മാറും. ഫുട്ബാൾ എന്ന...

മന്നം ജയന്തി ദിനത്തിൽ ഒരു ആത്മ പരിശോധന

മന്നത്ത് പത്മനാഭൻ എന്ന വ്യക്തിയുടെ പ്രാധാന്യം അദ്ദേഹം മുന്നിൽ നിന്ന് നയിച്ച സാമൂഹിക നവോത്ഥാനങ്ങൾ നാടിന് പ്രത്യേകിച്ച് നായർ സമുദായംഗങ്ങൾക്ക് അന്ന് (60 -70 കളിൽ) ഉണ്ടായ കാലാനുസൃതമായ മാറ്റങ്ങൾ തെളിയിക്കുന്നുണ്ട്. നിർഭാഗ്യവശാൽ മന്നം നൽകിയ ദിശാബോധം ,പലവിധ മതരാഷ്ട്രീയ പ്രേരണകളാലും കൈമോശം വന്ന് തുടങ്ങി. കഴിഞ്ഞ 2 ദശകങ്ങളായി വിദ്യാസമ്പന്നരായ പൗരൻമാർ പിന്തിരിപ്പൻ ആചാരങ്ങളിലും വിശ്വാസങ്ങളിലേക്കും തിരിച്ചു പോകുന്നുണ്ട് എന്ന് വിലയിരുത്താനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. കാലാകാലങ്ങളായി ഒരു ശരാശരി നായർക്ക് ഉണ്ടാകാൻ സാധ്യതയുള്ള സവിശേഷതകൾ എന്തെന്നാൽ താൻ ജൻമം കൊണ്ട് ഉന്നതകുലജാതനാണ്, ചുറ്റും കാണുന്ന മനുഷ്യരിൽ തന്റെ കൂട്ടരെ കണ്ടുപിടിച്ചെടുക്കാനും സംവദിക്കാനുമുള്ള നിരന്തരമായ ആഗ്രഹം , അതിപ്പോ എവിടെ ഏത് നിലയിലായിലും . ഇപ്പോൾ കുറച്ച് ക്ഷയിച്ചെങ്കിലും വലിയ പാരമ്പര്യമുള്ള തറവാടാണ് എന്റേത് എന്നൊരു പ്രഖ്യാപനം മിക്കവാറും ഉണ്ടാകും. ചട്ടമ്പി സ്വാമിയേയും മന്നത്ത് പത്മനാഭനെയും കേളപ്പനെയും പോലുള്ള സാമൂഹിക പരിഷ്കർത്താക്കൾ ജാതിയുടെ ആചാരങ്ങൾ ഉപേക്ഷിച്ച് നവോത്ഥാനം തുടങ്ങി വച്ചുവെങ്കിലും, ഇന്നും പ്രഖ്യാപിത യുക്തിബോധത്തിലും , ...