Skip to main content

വ്യക്തിപരമായ ചില ചിന്തകൾ ഇങ്ങനെയാണ്

മതഭ്രാന്തൻമാരുടെ പാർട്ടിയായ ബി ജെ പി യെ നയിക്കുന്ന വിദ്യാഭ്യാസമില്ലാത്ത ഗജ ഫ്രോഡായ നരേന്ദ്ര മോദി .. എതിർക്കുന്നവരെ ഇല്ലായ്മ ചെയ്ത്, മണ്ടത്തരം കാണിച്ച്  ഇന്ത്യയെ മോദി നശിപ്പിച്ചു; 


അപ്പോ പകരം ആര് .. ഇത്രയും നാൾ കോൺഗ്രസ് എന്ന് പറയാൻ മടിയില്ലായിരുന്നു.. 
താൻ ജീവിച്ചിരിക്കുന്ന കാലത്തോളം പാർട്ടി നശിച്ചാലും മകനേ വഴിയാധാരമാക്കില്ലെന്ന തീരുമാനത്തിലുള്ള അമ്മ .. നല്ല വിദ്യാഭ്യാസവും ലോക പരിചയവും ഉളള കുറച്ചു പേർ പാർട്ടി നന്നാവാൻ നടപടി വേണമെന്ന് പറയുമ്പോൾ അവരെ ശത്രുക്കളായി കണക്കാൻ തീരുമാനം.. ശരാശരി പാർട്ടി അനുഭാവി ആരായി .. ( *ശശി* തരൂർ😎)
മതേതരത്വത്തിലുള്ള ഉറച്ച വിശ്വാസം കൊണ്ട് മത ഭ്രാന്തൻമാരുടെ പാർട്ടിയെ അനുകൂലിക്കുന്നവരെ ശത്രുക്കളാക്കി .. ഹിന്ദു മതത്തിലെ ദുരാചാരങ്ങളെ എതിർത്ത് , അത് ആചരിക്കുന്നവരെ കളിയാക്കി വെറുപ്പിച്ചു.. 8 വർഷമായി ഒരു ക്ഷേത്രത്തിലും ആരാധാനക്കായി കാൽ കുത്തിയിട്ടില്ല..കാരണം മതം പറഞ്ഞ് വോട്ട് പിടിച്ച പാർട്ടിയോടും അവർക്ക് വോട്ട് ചെയ്തവരോടും ഉള്ള എതിർപ്പ് . ഫേസ്ബുക്കിലും വാട്സാപ്പിലും ശബരിമല ആചാര പരിഷ്കരണത്തിന് പോസ്റ്റിടുമ്പോൾ ലൈക്കടിച്ചവർ കൂടുതലും സ്വന്തം മതത്തിന്റെ (ദുര)ആചാരങ്ങളെക്കുറിച്ച് പറയുമ്പോൾ നിശബ്ദരായി ഇരിക്കുന്നവരോ, മതവികാരം വൃണപ്പെടുന്നവരോ ആയത് എന്ത് കൊണ്ട് ..

മതേതരത്വത്തിനും ജനാധിപത്യവാദത്തിനും ഒത്തുചേർന്നവരിൽ എങ്ങനെ യാണ് സ്വന്തം നേതാക്കളുടെ സ്വേച്ഛാധിപത്യ പ്രവണതകൾക്ക് മുൻപിൽ ആത്മാഭിമാനത്തോടെ ജനാധിപത്യത്തിനു വേണ്ടി നിൽക്കാൻ കഴിയുക ? ഇസ്ലാമിക, ക്രൈസ്തവ
പൗരോഹത്യ ദുഷ്പ്രഭുത്വത്തിനെതിരെ ഒരു വാക്കുച്ചരിക്കുവാൻ മടിയുള്ളവർക്കൊപ്പം നിന്ന് എങ്ങനെയാണ് മതേതരത്വം നിലനിർത്താൻ പൊരുതുന്നത്?🙏

Comments

Popular posts from this blog

മൃഗ സമ്പർക്കം

ഏതാണ്ട് ഒരു മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപ് വീട്ടിൽ ഒരു പൂച്ചയെ വളർത്തിയിരുന്നു.. വെള്ളയും കറുപ്പും മഞ്ഞയും ചാരവും തുടങ്ങി പൂച്ചകൾക്കുള്ള എല്ലാ നിറവും അവിടെയിവിടെയായി ഈ പൂച്ചക്കുണ്ടായിരുന്നു.. പൂച്ചയെ വളർത്തിയിരുന്നു എന്നു പറഞ്ഞാൽ പൂച്ച വീട്ടിൽ വന്നു കയറിയതാണ് .. പേരൊന്നും ഇല്ല , ആഹാരം കൊടുക്കാറില്ല.. അമ്മയറിയാതെ ഞാനും അനിയനും എന്തെങ്കിലും കൊടുക്കുന്നതും പൂച്ച ഞങ്ങളുടെ വീട്ടിൽ കിടക്കുന്നതും മാത്രം ആണ് വളർത്തൽ . ചില്ലറ ഉപദ്രവങ്ങൾ അല്ലാതെ ഞങ്ങൾ പൂച്ചക്കായി പ്രത്യേകിച്ച് ഒന്നും ചെയ്തതായി ഓർമ്മയില്ല .. എപ്പോഴോ പൂച്ചയെ അടുത്ത വീട്ടിലെ കിണറു കാണിച്ചതോർമ്മയുണ്ട്.. പിന്നെ ആരൊക്കെയോ ചേർന്ന് പൂച്ചയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു , ജീവനോടെ തന്നെ..  ഞങ്ങളുടെ ബാല്യകാലത്തെ സന്തോഷകരമായ ഓർമ്മകളിൽ ആ ജീവിക്ക് ഒരു സ്ഥാനമുണ്ട്..  അമ്മയ്ക്ക് മൃഗങ്ങളെ വളർത്തുന്നതിനോടു വലിയ താത്പര്യമില്ലായിരുന്നു. ഒരു പട്ടിയെ വളർത്താമെന്ന് പറയുമ്പോൾ രണ്ടു കുട്ടികളെ വളർത്താൻ സമയം തികയുന്നില്ല എന്ന് അമ്മ പറയും .. 3 - 4 വർഷങ്ങൾക്കു മുൻപ് ഞാനും അനിയനുമൊക്കെ കുടുംബവുമായി മാറിത്താമസിച്ച ശേഷം വീട്ടിൽ ഒരു പട്ടി വന്നു കയറി....

*കൊറോണ കാലത്തെ ഭക്ഷണ ശീലങ്ങൾ*

കൊറോണ പ്രമാണിച്ച് സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ അടച്ചു പൂട്ടൽ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ.. അത്യാവശ്യം നല്ല രീതിയിൽ പത്രവും വാർത്തകളും വായിച്ച് വിലയിരുത്തി, പകർച്ചവ്യാധികൾ കടന്നു വരാതിരിക്കാൻ കരുതലുള്ള വീട്ടുകാർ ഒരാഴ്ച മുൻപു തന്നെ സ്വയം കരുതൽ തടങ്കലിൽ കയറിയിരുന്നു.. ഇടയ്ക്കെപ്പോഴോ ഒരിക്കൽ പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങാനായി ഇറങ്ങിയതൊഴിച്ചാൽ ഒരാഴ്ചയിൽ കൂടുതലായി വീട്ടിനുള്ളിൽ തന്നെ.. ആദ്യ ദിവസങ്ങളിൽ കാര്യം കുശാലായിരുന്നു ; രാവിലെ 9 ന് എഴുന്നേൽക്കുമ്പോൾ ചായ , പത്ത് മണിക്ക് കാപ്പി പലഹാരമായി അപ്പവും സ്റ്റൂവും, അല്ലെങ്കിൽ പുട്ടും കടലക്കറിയും; ഉച്ചക്ക് ഊണിന്, നിറയെ പച്ചക്കറികൾ കൊണ്ടുള്ള അവിയൽ, പയറ് തോരൻ , കായ മെഴുക്കുപുരട്ടി, ഒഴിക്കാൻ പൈനാപ്പിൾ പുളിശ്ശേരി , വറുത്ത മീൻ , മുട്ട ചിക്കി പൊരിച്ചത് ( സ്ക്രാമ്പിൾഡ്), അച്ചാർ .. വൈകിട്ട് ചായയും ബിസ്കറ്റ് മിക്സ്ചർ .. അണ്ണാച്ചിയുടെ കടയിൽ നിന്ന് വാങ്ങിയ ചക്കയും, കായയും കൊണ്ടുള്ള ഉപ്പേരികളും .. രാത്രി ദോശയോ അപ്പമോ അങ്ങനെയെന്തെങ്കിലും .. സെസ്സേർട്ട് ആയി സുപ്രീം ബേക്കറിയിലെ കേക്കും, അണ്ണാച്ചി കടയിലെ രണ്ട് വെറൈറ്റി എള്ളുണ്ടയും. സുഖം പരമ സുഖം.....

കാതിലോല നല്ലതാളി

കൊല്ലവർഷം 1163 , കർക്കിടക മാസം ..  തിരുവനന്തപുരത്തെ അത്രയൊന്നും അറിയ പ്പെടാത്ത കന്യാസ്ത്രീകൾ നടത്തുന്ന പ്രാഥമിക വിദ്യാലയം.. പഠിച്ച് പഠിച്ച് നാലാം ക്ലാസിൽ എത്തിയപ്പോൾ സീനിയർ ആയ ഗമ .കർക്കിടക മഴയിൽ രാവിലെ തന്നെ നനഞ്ഞൊട്ടി ക്ലാസിൽ വന്നിരുന്നപ്പോൾ 4B യുടെ ക്ലാസ് ടീച്ചറായ സിസ്റ്റർ ഫിലോമിന ആ പ്രഖ്യാപനം നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഒരു സ്കിറ്റ് ഉണ്ടാകും. ശാകുന്തളത്തെ അടിസ്ഥാനമാക്കി. ആർക്കൊക്കെ താത്പര്യമുണ്ട് അഭിനയിക്കാൻ ? ക്ലാസിൽ 15 ആൺകുട്ടികളും 25 പെൺകുട്ടികളും ഉള്ളതിൽ പകുതിയോളം പേർ കൈ പൊക്കി. സിസ്റ്റർ എല്ലാവരെയും നോക്കിയിട്ട് വാലിട്ട് കണ്ണെഴുതി വരുന്ന നീളൻ മുടിയുള്ള സൗമ്യയെ ആദ്യം തിരഞ്ഞെടുത്തു. എന്നെ സ്ഥിരമായി ഡീബു എന്ന് വിളിക്കുന്ന അഹങ്കാരി. ആൺകുട്ടികളുടെ കൂട്ടത്തിൽ നോക്കി നടന്ന്, സുന്ദരനായ ബുദ്ധിമാനായ നകുലിനെയും പിന്നെ പല വമ്പൻമാരെയും തഴഞ്ഞ് എന്നെ തിരഞ്ഞെടുത്തു. പിന്നെയും രണ്ട് മൂന്ന് പേരെ കൂടി എടുത്തു. കൈ പൊക്കാത്ത രാമലിംഗത്തെയും തിരഞ്ഞെടുത്തു. കോൺമെന്റ് സ്കൂളിൽ അച്ചടക്കം നിർബന്ധം ആയതു കൊണ്ട് രാവിലെ ക്ലാസിൽ കയറിയാൽ ഉണ്ണാൻ ഉള്ള ബെല്ലിനേ പുറത്തിറങ്ങാൻ പറ്റൂ. പ്രായത്തിൽ കവിഞ്ഞ ഉയ...