കുടുംബ വിളക്കുകളായ ( കെ വി 1 & കെവി 2 )രണ്ടു പേർക്ക് വ്യത്യസ്ത് ചിന്താധാരകളായിരുന്നുവെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് മനസ്സിലാക്കാൻ വിധേയൻമാർക്ക് (വി 1 & വി 2 ) കഴിഞ്ഞിരുന്നില്ല എന്ന് ഉറപ്പിക്കാം.
മധുപാനം എന്ന കലാപരിപാടി എന്തെന്നറിഞ്ഞിരുന്നില്ലെങ്കിലും തീരെ ചെറുപ്പത്തിൽ തന്നെ അവർക്ക് അക്കാര്യത്തോട് എതിർപ്പ് ഉണ്ടായിരുന്നതായി കേട്ടിരുന്നു.
വർഷങ്ങൾക്കിപ്പുറം വി 1, കെ വി 1 നൊപ്പം ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുമ്പോൾ ഇതൊരു വലിയ വിഷയമായിരുന്നില്ല. വല്ലപ്പോഴുമുള്ള സുഹൃദ് സദസ്സുകളിൽ വി 1 ഒരു മുഴുവൻ ഗ്ലാസ് ബിയർ കുടിച്ച് കരുത്ത് തെളിയിച്ച് വീട്ടിലെത്തുമ്പോൾ ചേട്ടനെ കണ്ടാൽ നരസിംഹത്തിലെ മോഹൻലാലിനെ പോലെ അടിപൊളിയാണെന്ന് പറയാനും കെവി 1 ന് ബുദ്ധിമുട്ടുണ്ടായില്ല. പല വർഷങ്ങൾ കൊണ്ട് ഒരു ഗ്ലാസ് ബിയറിൽ നിന്ന് പുരോഗമിച്ച വി 1 രാത്രിയുടെ രണ്ടാം യാമത്തിൽ വീടണയുമ്പോൾ , കൂടെയുള്ളവർ ഒരു മുഴുവൻ കുപ്പി ബിയർ സേവിക്കുബോൾ ഞാൻ വെറും 300 ml മദ്യം മാത്രമേ സേവിച്ചുള്ളു എന്ന് പറഞ്ഞ് കേട്ട് കെ വി 1 അഭിമാനിച്ചു. അഭ്യൂദ കാംക്ഷിയായ കെ വി 2 കെ വി 1 നെ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം അറിയിച്ചു. ഭാവിയിൽ എന്റെ വിധേയൻ ഒരിക്കലും ഒരു മദ്യപാനിയാകാൻ സമ്മതിക്കില്ല. ഈ വീട്ടിൽ മദ്യം കയറ്റില്ല.. ഇത് സത്യം സത്യം ; മഠത്തു വീട്ടിൽ ദേവിയാണേ സത്യം !
ഒരു പതിറ്റാണ്ടിനു ശേഷം കെവി 2 വി 2 നൊപ്പം വിവാഹ ശേഷം വീട്ടിലെത്തി. ഔപചാരിക നിറഞ്ഞ ആ സായാഹ്നത്തിൽ .. കെ വി കുടുബത്തിന്റെ സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും വാചാലമാകുമ്പോൾ
വി 2 .. വി 1 നോട് ചോദിച്ചു "ചേട്ടാ, ഇവിടെ സാധനമുണ്ടോ, ഇല്ലെങ്കിൽ ഞാൻ കൊണ്ടു വന്നിട്ടുണ്ട് " ; അന്ന് കെവി 1നെയും 2 നെയും സൈഡിലിരുത്തി വിധേയൻമാരുടെ ആദ്യ കൂടൽ. അന്ന് തുടങ്ങിയ ആ കമ്പനി പിന്നേയും പല വർഷങ്ങളായി തുടർന്നു..
ഇന്നും നിലയ്ക്കാത്ത ഇതേ ചൊല്ലിയുള്ള ഏറ്റുമുട്ടലുകളും..
Comments
Post a Comment